¡Sorpréndeme!

ഹാദിയക്ക് മാനസിക രോഗമെന്ന് പിതാവ് | Oneindia Malayalam

2017-10-31 721 Dailymotion

New Revelation By Hadiya's Father

ഹാദിയ കേസില്‍ സുപ്രധാന ഉത്തരവായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഹാദിയയ്ക്ക് പറയാനുള്ളത് സുപ്രീം കോടതി കേൾക്കും. അതിനിടെ ഹാദിയയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി പിതാവ് അശോകന്‍ രംഗത്ത് എത്തിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് അശോകന്റെ വെളിപ്പെടുത്തല്‍. ഹാദിയ ഒരു മാനസിക രോഗിയാണ് എന്നാണ് അച്ഛന്‍ അശോകന്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് അശോകന്റെ വെളിപ്പെടുത്തല്‍. ഹാദിയയെ ഹിപ്‌നോട്ടൈസ് ചെയ്ത് വശീകരിച്ചതാണെന്നാണ് അശോകന്‍റെ ആരോപണം. തന്നെ അച്ഛന്‍ ഉപദ്രവിക്കുന്നുവെന്ന് ഹാദിയ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാനസിക നില തകരാറിലായതിനാല്‍ അവള്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും. കോടതിയിലും താന്‍ ഉപദ്രവിക്കുമെന്ന് പറഞ്ഞേക്കാമെന്നും അശോകന്‍ പറഞ്ഞു.